Thursday, March 15, 2012

എന്റെ സ്വപ്‌നങ്ങള്‍

നാളുകളായി നീ അടക്കി വെച്ചതെല്ലാം
ഒരു നനുത്ത മഴ പോലെ,
ഒരിളം കാറ്റ് പോലെ,
എന്നിലേക്ക്‌ പകര്‍ന്നു...
വിസ്മയത്തോടെ എന്റെ മിഴികള്‍
നിന്റെ മിഴികളെ പുണര്‍ന്നു,
നൊടികള്‍ നിമിഷത്തിനും
നിമിഷങ്ങള്‍ മണികള്‍ക്കും വഴി മാറി,
നമ്മുടെ അറിവില്ലാതെ...
മിഴികളിലെ നനവ്‌ ...
വേദനയോടെ ഓര്‍മിപ്പിച്ചത്
വരാനുള്ള അകല്ച്ചയാണോ?
സ്വാര്‍ഥതയോടെ സ്നേഹിക്കാന്‍
സ്വപ്‌നങ്ങള്‍ എന്നോട് പറഞ്ഞു...
പക്ഷെ...
ചില സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ
അവശേഷിച്ചോട്ടെ...
ഇനിയുള്ള ജന്മം ഒന്നാവാന്‍
ജന്മം നാം പിരിഞ്ഞു തന്നെയാകണം...

Wednesday, March 7, 2012

ഞാനും എന്റെ ജോലിയും...

എന്താ നിന്റെ ജോലി എന്ന് എല്ലാരും എന്നോട് ചോദിക്കാറുണ്ട്.ചിലപ്പോള്‍ ഞാനും ആ ചോദ്യം കേക്കുമ്പോള്‍ ഒന്ന് പതറും. കാരണം എനിക്കും വലിയ നിശ്ചയമില്ലല്ലോ എന്താ ഞാന്‍ ചെയ്തോണ്ടിരിക്കുന്നത് എന്ന്.

സെന്‍സസ് ഡിപാര്‍ട്ട്മെന്റില്‍ ആണ് എനിക്ക് ജോലി എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സെന്സസിനു എന്തിനാ ഒരു ഡിപാര്‍ട്ട്‌ മെന്റ് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇത് ഇവിടെ ജോയിന്‍ ചെയ്യുന്നതിന് മുന്നേ ഞാനും ആലോചിച്ചതാണ്. ആ ധാരണ തെറ്റിധാരണയായിരുന്നു എന്ന് ജോലി തുടങ്ങിയപ്പോള്‍ മനസ്സിലായി. സര്‍ക്കാര്‍ സരവിഇസില്‍ കയറിയാല്‍ പിന്നെ വിശ്രമം തന്നെ വിശ്രമം എന്നും വിചാരിച്ചായിരുന്നു, അതും സ്വപ്നമായി... ഇനി എന്റെ ജോലിയിലെക്ക്ക് ഒരു കണ്ണോട്ടം.
എന്റെ പഴയ ഒരു ബ്ലോഗില്‍ ഞാന്‍ സെന്സസിനെ പറ്റി ഡീറ്റയിലായി പറഞ്ഞിരുന്നല്ലോ. സര്‍വേ കഴിഞ്ഞു, ഫോം എല്ലാം തന്നിട്ട് ടീച്ചര്‍മാര്‍ പോയി. ഗോഡൌണ്‍ മൊത്തം ഇവര്‍ തന്നിട്ട് പോയ ഷെഡുല്സ് കൊണ്ട് നിരഞ്ഞിരിക്കുവാണ്. ഇനി ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യയിലെ ജനസംഖ്യ കൃത്യമായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നതായിരിക്കും... സ്കാനിംഗ് അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

സെന്‍സസ് നടക്കുന്ന സമയത്ത് തന്നെ എന്നെ വേറെ ഒരു സെക്ഷനിലേക്ക് മാറ്റിയിരുന്നു. ഡി സി എച് ബി. ഡിസ്ട്രിക്റ്റ് സെന്‍സസ് ഹാന്‍ഡ്‌ ബുക്ക്. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു പുസ്തകം.നിങ്ങള്‍ ഗവണ്മെന്റിന്റെ ഏതു ഡിപാര്‍ട്ട്‌മെന്റില്‍ ചെന്ന് അന്വേഷിച്ചാലും സംസ്ഥാനം, ജില്ല, താലൂക്ക്, പഞ്ചായത്ത്‌ ഈ തലങ്ങളില്‍ മാത്രമേ വിവരങ്ങള്‍ കിട്ടുകയുള്ളൂ. ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ഗ്രാമങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ക്ക് നമ്മള്‍ എവിടെ പോവും? അതാണ്‌ ഈ ബുക്ക്.
ഇതിനു വേണ്ടിയുള്ള വിവരങ്ങള്‍ ഞങ്ങള്‍ എങ്ങനെ ശേഖരിക്കുന്നു? അതാതു വില്ലേജ് ഓഫിസേര്സിനു ഒരു ഫോം കൊടുക്കുന്നുണ്ട്. അവരുടെ ഗ്രാമത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ എഴുതി തരണം. ആ ഗ്രാമത്തിന്റെ സ്ഥിതി വിവരം, പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, മറ്റു ചികില്സാസൌകര്യങ്ങള്‍, കുടിവെള്ളം, പോസ്റ്റ്‌ ഓഫീസ്, വാഹനസൌകര്യങ്ങള്‍, കടകള്‍, വിനോദത്തിനുള്ള മാര്‍ഗങ്ങള്‍, ഗ്രാമത്തിന്റെ മൊത്ത പരപ്പലവ്, പ്രധാന വ്യവസായം അങ്ങനെ ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെയാണ് ഈ ഫോം. ഇനി ഇതില്‍ ചോദിക്കുന്ന സൌകര്യങ്ങള്‍ ഈ ഗ്രാമത്തില്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത്‌ എവിടെ ലഭ്യമാകും എന്നതും ഇവര്‍ ഇതില്‍ കുറിക്കണം. അങ്ങനെ ഒരു ഗ്രാമം നേരില്‍ കണ്ട അനുഭൂതി ഇതില്‍ നിന്ന് ലഭിക്കും. വികസന മാര്‍ഗങ്ങള്‍, ഗവേഷണങ്ങള്‍, അങ്ങനെ എല്ലാത്തിനും ഉതകുന്ന ഒരു അപൂര്‍വ വിവരശേഖരം തന്നെയാണിത്. ഇതേ പോലെ ഓരോ നഗരത്തിന്റെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
മേല്പറഞ്ഞ സംഭവത്തിന്റെ ചുമതലയാണ് ഞങ്ങളുടെ ടീമിന്. സെന്സസ്സിന്റെ ഇടയ്ക്കു പോയി വ്വില്ലെജ് ഓഫിസേര്സിനു ട്രെയിനിംഗ് കൊടുത്തു. പരാജയമായ ഒരു ട്രെയിനിംഗ്. ഒരു പരിശീലനം കൊടുക്കുമ്പോള്‍ ആര്‍ക്കു കൊടുക്കുന്നു എന്നഹ്ടു വളരെ പ്രധാനമാണ്. അതെ പോലെ എങ്ങനെ കൊടുക്കുന്നു എന്നതും... ശേരാശെരി നിലവാരത്തില്‍ താഴെ മാത്രം ബുദ്ധിയുള്ളവരാനു മുന്നില്‍ ഉള്ളവര്‍. പ്രായവും വളരെ കൂടുതല്‍. ഒപ്പിനു കുപ്പിയും കാശും വാങ്ങി മാത്രം ശീലമുള്ളവര്‍. ഇവരെ പഠിപ്പിക്കാന്‍ ഇത്തിരി പാടാനേ. ഇത്രക്കും ബുദ്ധിമുട്ടുള്ള എന്താണാവോ ആ ഫോമിലുള്ളത്. ഒരു സംഭവം ഗ്രാമത്തില്‍ ഇല്ലെങ്കില്‍ എവിടെയുണ്ട് എന്നറിയില്ല, സമ്മതിക്കാം... പക്ഷെ, സ്വന്തം ഗ്രാമത്തില്‍ എന്തൊക്കെയുണ്ട് എന്നറിയാത്ത മനുഷ്യരോ? എല്ലാം പോട്ടെ, അവിടെ എത്ര ബാലവാടിയും സ്കൂളുകളും ഉണ്ടെന്നു പോലും അറിയതില്ലേ? അയച്ചു കിട്ടിയ ഫോമുകളൊക്കെ ഭൂരിപക്ഷവും കാലി, അല്ലെങ്കില്‍ തെറ്റുകളുടെ പ്രളയം...
ചിലയിടത്തൊക്കെ നേരിട്ട് പോയി ആരാഞ്ഞു നോക്കി, എന്റമ്മേ! ചില മരുപടികളൊക്കെ ഭയാനകം, ബീഭത്സം, ഗ്രൂപ്പില്‍ പോലും പെടുത്താന്‍ പാടാ. രാവിലെ തൊട്ടു വൈകിട്ട് വരെ അലച്ചു അലച്ചു തൊണ്ട വറ്റിച്ചു കുറയൊക്കെ വാങ്ങിയിട്ട് വന്നു... പക്ഷെ, എത്ര വരെ ഇങ്ങനെ അലഞ്ഞു നടന്നു വാങ്ങും. തമിഴ് നാട്ടില്‍ മാത്രം മുപ്പത്തഞ്ചു ജില്ലകള്‍. ഇതിലെല്ലാം കൂടെ പതിനാറായിരം ഗ്രാമങ്ങള്‍. കിട്ടാവുന്നത്ര വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ആ വിവരങ്ങള്‍ വെച്ച് ഫോമുകളിലെ തെറ്റുകള്‍ തിരുത്തുന്നു.
പഴയ ആള്‍ക്കാര്‍ (എന്ന് വെച്ചാല്‍ ഓഫീസിലെ പുരാവസ്തുക്കള്‍) ഞങ്ങള്‍ ചെയ്യുന്നതൊക്കെ വെറുതെയാണ്, വില്ലേജ് ഒഫിസര്മാര്‍ തന്നത് അങ്ങനെ തന്നെ അങ്ങ് പബ്ലിഷ് ചെയ്‌താല്‍ പോരെ എന്ന് ചോദിക്കുന്നുണ്ട്. ഈ പുസ്തകം കഴിയുന്നത്ര നന്നായി പ്രസിധീകരിക്കനമെന്ന ഞങ്ങള്‍ യുവജനത്തിന്റെ മനോവികാരം വായനക്കാര്‍ക്ക് മനസ്സിലാവുന്നുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. പക്ഷെ തൃപ്തികരമായ രീതിയില്‍ ഈ ബുക്ക് പ്രസിദ്ധീകരിക്കപ്പെടും എന്ന് എനിക്കും എന്റെ ടീമിലുല്ലവര്‍ക്കും തീരെ പ്രതീക്ഷയില്ല.
ഇതില്‍ ഉണ്ടായ കുഴപ്പങ്ങള്‍ എന്തോക്കെയനെന്നോ. ഒന്ന്, സെന്സസിന്റെ ഇടയ്ക്കു പോയി ട്രെയിനിംഗ് കൊടുത്തു. ദേശീയ തലത്തില്‍ ഒരു വലിയ ജോലി നടക്കുമ്പോള്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ആനക്കാര്യത്തിന്റെ ഇടക്കാണ്‌ ചേനക്കാര്യം. രണ്ടു, വില്ലേജ് ഓഫീസര്‍മാര്‍ക്ക് മനസിലാവുന്ന രീതിയില്‍ ട്രെയിനിംഗ് കൊടുക്കണമായിരുന്നു. കൊക്ക് എന്ന് പറഞ്ഞാല്‍ ചാക്ക് എന്ന് കേക്കുന്ന ഇനങ്ങളാണ്. മൂന്നു, കുറച്ചു കൂടെ തെളിവായും, വൃത്തിയും ആ ഫോം ഫ്രെയിം ചെയ്യാമായിരുന്നു. മുന്നേ പറഞ്ഞ പോലെ ശേരാ ശെരി ബുദ്ധി നിലവാരത്തില്‍ താഴെ ഉള്ളവര്‍ക്ക് പൂരിപ്പിക്കാനുള്ള ഫോം ആണെന്ന് ഓര്‍ത്തു വേണ്ടേ അത് ഉണ്ടാക്കാന്‍. നാല്, എന്താണ് വേണ്ടതെന്നു ഒരു സ്ട്രാറ്റെജി ആദ്യം നമുക്ക് വേണം. അതില്ലാതെ ജോലി ചെയ്യാന്‍ പോയാല്‍ ഇങ്ങനെയിരിക്കും. അഞ്ചു, എല്ലാരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചു ചര്‍ച്ച ചെയ്തു വേണം ജോലി ചെയ്യാന്‍. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നും പറഞ്ഞിരിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നമുക്ക് എന്നും ഒരു തല വേദന തന്നെയാണ്.
ഓഫീസ്സില്‍ പ്രശ്നങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഇതിന്റെയൊക്കെ ഇടയിലും ചെയ്യാന്‍ കഴിയുന്നത്രയും കൃത്യതയോടെ ജോലി ചെയ്യാന്‍ ഞങ്ങള്‍ ശ്രേമിക്കുന്നുണ്ട്. ഈ ഗ്രന്ഥം പുറത്തിറങ്ങുമ്പോള്‍ തല ഉയര്‍ന്നു തന്നെയിരിക്കണം എന്ന് നിര്‍ബന്തമുള്ളത് കൊണ്ടാണ്.

Friday, March 2, 2012

6D സിനിമ

6D സിനിമ... ഇതെന്താപ്പാ? എന്തൊക്കെ D- കണ്ടിരിക്കുന്നു? 3D- കുട്ടിച്ചാത്തന്‍ പിന്നെ animation സിനിമയൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ 6D കേട്ടിട്ട് തന്നെയില്ല.
ശെരി, എന്നാ പിന്നെ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം...
കൊച്ചിയില്‍ ക്ലാസ്സിന്റെ കാര്യം അന്വേഷിക്കാന്‍ പോയ ഞാന്‍ നുക്ളിയാസ് മാളിലേക്ക് എന്റെ സുഹൃത്തിനാല്‍ ആകര്‍ഷിക്കപ്പെട്ടു പോയി... കൌണ്ടറില്‍ ചെന്നപ്പോള് എന്റെ ഹൃദയം തകര്‍ന്നു പോയി. ഇരുപതു മിനിറ്റിലും ഒരു ഷോ ഉണ്ട്, ടിക്കറ്റ്‌ കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പ്... കാരണം വിരലില്‍ എന്ണാവുന്നത്ര ആള്‍ക്കള്‍ പോലും ഇല്ല മേല്‍പ്പറഞ്ഞ മഹാസംഭവം കാണാന്‍.
എന്റെ ഈശോയെ... ഇതിപ്പോള്‍ എന്തരാകുവോ എന്തോ!
അവസാനം ഞാന്‍ കാത്തിരുന്ന മുഹൂര്‍ത്തം വന്നു ചേര്ന്നു. ഹാളിലേക്ക് കേറിയ എന്റെ ദുര്‍ബല ഹൃദയം വീണ്ടും തകര്‍ന്നു. പണ്ട് കോളേജില്‍ സെമിനാരെടുക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന പോലത്തെ ഒരു എല്‍ സി ഡി സ്ക്രീന്‍. അത് കാണത്തക്ക വിധത്തില്‍ ഒരു ഇരുപത്തഞ്ചു കസേരകള്‍. എന്താണാവോ നടക്കാന്‍ പോണത്?
ഒരാള്‍ വന്നു എല്ലാര്ക്കും ഒരു കണ്ണട തന്നു. ഓരോ ചില്ലിലൂടെയും ഓരോ കാഴ്ചയാണ് അതില്‍. ആ കണ്ണടയിലൂടെയാണ് സിനിമ കാണേണ്ടതത്രേ... കാശു പോയിന്നു ഞാന്‍ ഉറപ്പിച്ചു, ഗോവിന്ദ ഗോവിന്ദ...
അങ്ങനെ മുറിയില്‍ ഇരുട്ടായി, സിനിമ തുടങ്ങി.
"Coast rider "... എന്റമ്മേ, സംഭവം ഞാന്‍ വിചാരിച്ച പോലെയല്ല. ശെരിക്കും
Coast rider
ല്‍ യാത്ര ചെയ്യുന്ന എഫ്ഫെക്റ്റ്‌ ആയിരുന്നു. ശബ്ദം, കാഴ്ച ഇതൊന്നും കൂടാതെ ചലനം, ഗന്ധം, സ്പര്‍ശം ഇതെല്ലാം അനുഭവിച്ചു ഒരു കിടിലന്‍ വിനോദയാത്ര തന്നെയായിരുന്നു അത്...

യാത്രക്കിടയില്‍ വെള്ളത്തുള്ളികള്‍ തെറിച്ചു ദേഹത്ത് പതിക്കുന്നു , വണ്ടി തിരിയുന്നതും തടസ്സങ്ങളെ ഇടിച്ചു നീക്കുന്നതും അറിയുന്നു, ഹോ! എങ്ങനെയാ വിവരിക്കുക... ഇത് അനുഭവിച്ചു തന്നെ അറിയണം... പതിനഞ്ചു മിനിറ്റ് യാത്ര...
യാത്ര തീര്‍ന്ന ഉടനെ അടുത്ത സിനിമ തുടങ്ങി.
"The Haunted Raceway " പ്രേതങ്ങള്‍, സര്‍പ്പങ്ങള്‍, അഗ്നി ഗോളങ്ങള്‍, അങ്ങനെ ആകെ ഒരു പേടിപ്പിക്കുന്ന അന്തരീക്ഷം... സംഭവം കൊള്ളാം കേട്ടോ.

ഞാന്‍ നന്നായി രസിച്ചു കണ്ടു.
ഇന്ത്യയില്‍ ആദ്യമാണ് ഈ സംരംഭം. ഒരു സാമ്പിള്‍ ആണിത്. വരാനിരിക്കുന്ന പുതിയ വിവരവിപ്ലവങ്ങളുടെ ആദ്യ യാത്ര...