മനസ്സിൻറെ ഭിത്തിയിൽ ഞാൻ കോറിയിട്ട
എന്റെ സ്വപ്‌നങ്ങൾ, എന്റെ ജീവാംശങ്ങൾ;
അതിനു ഞാൻ വർണ്ണങ്ങളുടെ പൊലിമയേകി,
എന്റെ ശ്വാസമൂതി ഞാൻ അതുറപ്പിച്ചു...
ഇടയ്ക്കിടെ ചീറിയെത്തുന്ന മഴ,
ആഞ്ഞടിക്കുന്ന കാറ്റ്,
പിന്നെ...
കൽക്കരികളാൽ വരയാനൊരുങ്ങുന്നവർ,
എന്റെ ചിത്രങ്ങൾക്ക് കണ്ണിമക്കാതെ ഞാൻ കാവലിരിക്കുന്നു,
എന്റെ നിറങ്ങളോഴുകിപ്പോകാതെ ഞാൻ തടയുന്നു,
അവയെന്റെ സ്വപ്നങ്ങളാണ്,
എന്റെ സ്വപ്നങ്ങള്ക്ക് ജീവനുണ്ട്,,,