Friday, December 8, 2017

റാന്തൽ വെട്ടം

നിദ്രാവിഹീനമായ രാത്രികൾ...
വിളറി വിറച്ചു 
ഭയവിഹ്വലയായ്;
തുറിച്ച കണ്ണുകൾ വിടരവെ,
ഞാൻ കണ്ടു,
ഇരുട്ടിലെ കറുപ്പിലും
ഇടർച്ചയോടെ ആരോ,
നിഴൽ പോലുമില്ലാത്ത എന്നെ-
ത്തേടി വന്നയേതോ വെട്ടം...
ഈ ചെറു യാത്രയിൽ 
കൈ തന്നുയർത്താൻ, 
പാതകൾ തെറ്റി കാ-
ലിടറാതിരിക്കാൻ,
നിശാ തിരശ്ശീലകൾ 
മൃദുവായുയർത്തി 
എന്നിലേക്കൊഴുകി വന്നയാ വെട്ടം