Friday, December 31, 2021

വീണ്ടും

 ഇനിയുമുറങ്ങാത്ത ചിന്തകളുടെ ചലനം

സ്വന്തമല്ലാത്ത ഗർഭത്തിൻ്റെ ഭാരം

കറയുണങ്ങാത്ത മുറിവുകളുടെ ഗദ്ഗദം 

വിരിയാത്ത കനവുകളുടെ നൊമ്പരം


അകലെ കാണുന്ന വെളിച്ചം തീവ്രം 

നിസീമം ആനന്ദമങ്ങവിടെ

വിരിയുന്ന പൂക്കളും നിറമുള്ള സ്വപ്നവും 

വരവേൽക്കുമെന്ന മോഹമോടെ ഞാൻ വരട്ടെ