Sunday, December 29, 2013

അസ്തമനം

അസ്തമന സൂര്യന്റെ നാളങ്ങൾക്ക് വല്ലാത്ത ചുവപ്പ്,

നിറങ്ങളെ നിറയെ സ്നേഹിച്ച ഞാൻ
സ്നേഹത്തിന്റെ നിറങ്ങൾ വാരിയെറിഞ്ഞു...
എല്ലാവരിലും പതിച്ചാ വർണങ്ങൾ
ധവളതക്ക് മാറ്റ് കൂട്ടി...

നിമിഷങ്ങള്ക്ക് ശേഷം ഞാൻ എന്നെ നോക്കി
എന്റെ ധവളതക്ക് മാറ്റമില്ല;
ആരുമെന്നിലേക്ക് നിറം പകർന്നില്ല...
ആരുമെന്നെ കണ്ടില്ല;
അതോ കണ്ടില്ലെന്ന നാട്യമോ?

കമ്പോളത്തിലെനിക്ക് വിലയില്ല
കാരണം എന്റെ ശരീരത്തിന് നിറമില്ല;
പക്ഷെ ഉള്ളിലെ നിറം കണ്ടാലോ?...
എനിക്ക് ഉയരവും പോരയത്രേ!
പക്ഷെ എന്റെ മനസ്സിന്റെ പൊക്കം കണ്ടോ?


ഒരുപാടു രൂപരേഖകൾ...
മടുപ്പുളവാക്കുന്നവ..
അന്യോന്യം കുറവുകൾ തേടുന്നവ...
മിന്നി മാഞ്ഞു പോകുന്നവ...

മരവിച്ച മനസ്സനെനിക്കിന്നു
ഹാങ്ങായ കമ്പ്യൂട്ടർ പോലെ
പേരുകൾ ചിത്രങ്ങൾ
സ്ഥലങ്ങൾ ജോലികൾ
ഞാനാരാണെന്ന് മറന്നു പോയി ഞാൻ
ആഞ്ഞു ചിന്തിച്ചു വിയർത്ത്...

മന്ദതയോടെ എന്റെ നാഡിയിൽ വരഞ്ഞു,
എന്നിലും അസ്തമനത്തിന്റെ ചുവപ്പ്...






No comments:

Post a Comment