സ്ത്രീയെ വേദനിപ്പിക്കില്ല, കുട്ടിയെ വേദനിപ്പിക്കില്ല, ഈ പ്രസ്താവനകൾ പലപ്പോളായി പലരും പറഞ്ഞു കേട്ടിട്ടുണ്ട് (പറഞ്ഞവരിൽ ആണും പെണ്ണും ഉള്പ്പെടും). പക്ഷെ ഏതൊരു വ്യക്തിയേയും വാക്കാലോ പ്രവൃത്തിയാലോ വേദനിപ്പിക്കുന്നത് ശെരിയല്ല എന്നതല്ലേ സത്യം... ഒരിക്കൽ ഒരു സുഹൃത്ത് പറയുകയുണ്ടായി, ദേഷ്യം എന്നോ ഒരു വികാരം ശെരിക്കും ഇല്ല, നമ്മുടെ സുഗമമായ ചിന്തകള്ക്കും രീതികൾക്കും ചെറിയ തോതിൽ തടസ്സം വരുമ്പോൾ തന്നെ തോന്നുന്ന അസ്വസ്ഥത, അതാണ് ദേഷ്യം എന്ന്... ആലോചിച്ചപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി... ദേഷ്യം വരുമ്പോൾ, എതിരിൽ നില്ക്കുന്ന ആളെ (ശത്രു എന്ന് അപ്പോൾ നാം കരുതുന്ന വ്യക്തി) ഏതെങ്കിലും രീതിയിൽ തോല്പ്പിക്കണം എന്ന് മാത്രം ആയിരിക്കും നമ്മുടെ മനസ്സില്, അല്ലെ? അവർ ചിന്തിക്കുന്ന, നോക്കുന്ന, ചെയ്യുന്ന, അവര്ക്ക് സന്തോഷം ലഭിക്കുന്ന എന്തിനെയും ആക്ഷേപിക്കുക...അവരുടെ മനസ്സ് ഒന്ന് കുത്തി ഇളക്കുമ്പോൾ, മുറിപ്പെടുത്തുമ്പോൾ സ്വയം സമാധാനം കണ്ടെത്തുന്ന രീതി കാലാകാലങ്ങളായി മനുഷ്യർ തുടർന്ന് വരുന്നു... കൂടിയ പക്ഷം പത്തു നിമിഷങ്ങള്ക്ക് മേൽ നിലനില്ക്കാത്ത ദേഷ്യം, കോപം, ആ വികാരത്തിന്റെ തൃപ്തിക്കായി ഒരാളെ വേദനിപ്പിക്കെണ്ടതുണ്ടോ? ആരോടെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടാവില്ലേ, "നിന്റെ മനസ്സ് നന്നല്ല, നീ എന്ത് നല്ലത് ചെയ്തിട്ടും കാര്യമൊന്നുമില്ല"...
കുറച്ചു നിമിഷങ്ങൾ ഒന്ന് ക്ഷെമിച്ചാൽ നല്ല രീതിയിൽ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ആകുന്ന കാര്യങ്ങള്ക്ക് വേണ്ടി എന്തിനാ ഈ മത്സര ബുദ്ധിയോടെ മറ്റൊരാളെ വേദനിപ്പിക്കുന്നത്?
കുറച്ചു നിമിഷങ്ങൾ ഒന്ന് ക്ഷെമിച്ചാൽ നല്ല രീതിയിൽ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ആകുന്ന കാര്യങ്ങള്ക്ക് വേണ്ടി എന്തിനാ ഈ മത്സര ബുദ്ധിയോടെ മറ്റൊരാളെ വേദനിപ്പിക്കുന്നത്?
No comments:
Post a Comment