പാടി തീരാത്ത ഈണമായി,
പറഞ്ഞു തീരാത്ത മൗനമായി,
പെയ്തു തീരാത്ത മാരിയായി,
തിരകളൊടുങ്ങാത്ത ആഴിയായി,
എൻ്റെ പ്രണയം...
വർണ്ണങ്ങളുറങ്ങാത്ത ചിത്രമായി,
തീരാത്ത തേനൂറുന്ന മലരായി,
പൂവിനെ പുണരുന്ന ശലഭമായി,
തീരത്തെ പുൽകുന്ന കടലായി,
നിന്റെ പ്രണയം...
ഞാന്‍ ഓർത്തുകൊണ്ടേയിരുന്നു,
നീയെന്നെ സ്നേഹിച്ചുകൊണ്ടുമിരുന്നു
എന്‍റെ ഓർമ്മയും നിന്റെ സ്നേഹവും
കണ്ടുമുട്ടിയപ്പോള്‍ തോറ്റുപോയത് ഞാനും...
No comments:
Post a Comment