എത്രയോ മഴ പെയ്തൊഴിഞ്ഞു...
പകലുകളില്‍ ...
രാത്രികളില്‍ ...
മഴത്തുള്ളി കൈയിലെടുത്തു മഴവില്ല് കണ്ട എന്‍റെ ബാല്യം...
ജനലഴികളിലൂടെ മിഴികള്‍ വിടര്‍ത്തി മഴത്തുള്ളികളോട് സങ്കടം പറഞ്ഞ എന്‍റെ കൌമാരം...
തരിശു ഭൂമിയില്‍ പെയ്തു കുളിരേകുന്ന മഴയെ ഞാന്‍ പ്രണയിച്ചു...
പക്ഷെ,
അമ്മയുടെ മാറിനെ വേദനിപ്പിക്കുന്ന പേമാരിയെ ഞാന്‍ ഭയക്കുന്നു...
ഇന്നു എന്‍റെ സ്വപ്നങ്ങളില്‍ പിന്നെയും മഴ
കണ്ണുകളില്‍ മഴത്തുള്ളികള്‍
കോപമോ അതോ വേദനയോ...
കുടമറയെന്ന് കരുതിയവയില്‍ അഗ്നിയാളുന്നു
പ്രണയം ചാട്ടവാറായി വീശുന്നു
എന്‍റെ ഹൃദയത്തിനു മേക്കപ്പിന്‍റെ മറയുന്ടെന്നു പറഞ്ഞതു
ഒരു വിതുമ്പലോടെ കേട്ടു ഞാന്‍
എന്‍റെ കണ്ണുനീരിനെ വികാര പ്രകടനമെന്നു പ്രഹസിച്ചു
എന്‍റെ വാക്കുകളില്‍ വിരസത പോലും
കുത്തിയിറങ്ങുന്ന ആയിരം സൂചികള്‍
എന്നില്‍ വ്രണങ്ങള്‍ സൃഷ്ടിച്ചു
എന്നിട്ടും...
അണയാത്ത ഒരു നാളം എന്നെ നിലനിര്‍ത്തുന്നു...
അതും കെട്ട് പോയാല്‍ ...???
No comments:
Post a Comment