സുന്ദരമായ മുംബൈ നഗരത്തിന്റെ സന്തതിയായി മാറാന്‍ ഞാന്‍ തയ്യാറായിരിക്‌യൂന്നു.ഈ നഗരത്തിന്റെ വശ്യതയെ പറ്റി എത്രയോ കേട്ടിരിക്കുന്നു- നിശകളെ കൂടുതല്‍ സ്നേഹിക്കുന്ന നാട്ടുകാരും, സുന്ദരികളും സുന്ദരന്മാരും, സിനിമാ സ്വപ്നങ്ങളും...
കുട്ടിയുടുപ്പുകളും, ചായം തേച്ച മുഖങ്ങളും, നിസ്സംഗഭാവത്തില്‍ ചുണ്ടുകള്‍ക്കിടയിലൂടെ പൂകയൂതൂന്ന പെണ്‍കുട്ടികളും, തിരക്കിനിടയില്‍ കഞ്ചാവു വില്‍ക്കുന്ന സ്ത്രീകളും ആദ്യം കൌതുകമായിരുന്നു. ഇപോള്‍ അതൊക്കെ ജീവിതത്തിലെ സ്ഥിരം കാഴ്ചകള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു... gym ലെ എന്റെ instructer പറയും മുംബൈ കാണേണ്തത് രാത്രിയിലാണെന്ന്. എന്തോ, അതിന്റെ കാരണമറിയാന്‍ ഇതു വരെ തോന്നിയിട്ടില്ല...
Queue നിന്ന് ബസ് കയറുന്ന ആള്‍ക്കാര്‍ എനിക്കൊരു പുതിയ അനുഭവമാണ് . ചെന്നൈയില്‍ സാഹസികമായി ബസ് യാത്ര ചെയ്തിരുന്ന എനിക്ക് തിരക്കില്ലാത്ത മുംബൈ ബെസ്റ്റ് ബസ് ഒരു സന്തോഷം തന്നെയായിരുന്നു. പക്ഷേ റോഡില്‍ ആള്‍ക്കാരെ തൊട്ട് തൊട്ടല്ലാതെ നടക്കാന്‍ കഴിയില്ല ഇവിടെ. സൌമ്യ ഒരിക്കല്‍ പറഞ്ഞത് പോലെ ആത്മഹത്യ ചെയ്യണമെന്നു വിചാരിച്ചു ഓഫീസിന്റെ മേലില്‍ നിന്ന് ചാടിയിട്ട് കാര്യമേയില്ല. ആള്‍ക്കാരുടെ മേലില്‍ കൂടെ ഒന്നും സംഭവിക്കാതെ നമ്മള്‍ സുഖമായി താഴെ ലാന്‍ഡ് ചെയ്യും.
ഈ സൌമ്യ എന്റെ സഹപ്രവര്‍ത്തകയാണ് കേട്ടോ. എന്നും മുംബൈയില്‍ വന്നു പെട്ടതിന്റെ സങ്കടം പറയുന്ന ഒരാള്‍. എന്തു ചെയ്യാം DCO, Maharashtra office കൊണ്ട് പോയി അങ്കമാലിയില്‍ വെക്കാന്‍ പറ്റത്തില്ലല്ലോ.
നീണ്ട 10 വര്‍ഷത്തെ hostelവാസിയായ എനിക്ക് മുംബൈയും കേരളവും ഒക്കെ ഒരു പോലെ തന്നെ. എവിടെയും നമ്മള്‍ ജീവിച്ചു പോവും (കടപ്പാട്: ചെങ്ങ്‌ന്ഗരൂര് കോണ്‍വെന്റ്)
ഭക്ഷണമാണ് എന്നെ അലട്ടുന്ന ഏകപ്രശ്നം. ചോറും ഇല നിറയെ കറികളുംകഴിച്ചു വളര്‍ന്ന നമുക്കുണ്ടോ ഉണക്കാ ചപ്പാത്തി സുഖിക്കുന്നു? അതും ക്യാബ്ബേജ്, മുതിര, പയര് തുടങ്ങി എന്തു പച്ചക്കരിയും അതിന്റെ ഒപ്പം സബ്ചി എന്ന പേരില്‍ കിട്ടും. ഈ ഉച്ചക്ക് റബ്ബര്‍ കടിച്ചു പറിച്ചു തിന്നുന്ന ഒരു ഫീലിംഗ് വരും. അല്ല, എനിക്ക് ഇതു വരണം... അമ്മ ചൂടുന്ന ദോശ വട്ടത്തില്‍ ഇരുന്നില്ല, തൊട്ട് നോക്കിയപ്പോള്‍ പഞ്ഞി പോലെ സോഫ്റ്റ് ആയില്ല എന്നൊക്കെ പറഞഞത്തിനു അനുഭവിക്കണം.
Fashion street എന്നു കേട്ടപ്പോള്‍ ഞാന്‍ കരുതിയത് വല്ല shopping mall ആണെന്നാണ്. പക്ഷേ കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന പാതയോര കച്ചവടമാണ് സംഭവം. വിദേശികള്‍ പോലും തേടി വരുന്ന കച്ചവട കേന്ദ്രം. കുറ്റം പറയരുതല്ലോ. സംഭവം കിടുക്കന്‍!!!
export quality തുണികളും ബാഗുകളും ചെരിപ്പുകളും 100 രൂപക്കും മറ്റും കിട്ടിയാല്‍ പിന്നെ.... ബ്രാന്‍ട് ഷോപ്പുകളില്‍ കിട്ടുന്നതിന്റെ കാല്‍ ഭാഗം പോലും കൊടുക്കാണ്ട ഈ ചുള്ളന്‍ സാറന്മാര്‍ക്ക്.
ചെന്നൈ നഗരം എന്നെ ഒരു നല്ല സിനിമാപ്രേമിയാക്കിയിരുന്നു. വെള്ളിത്തിരയില്‍ കയറിക്കൂടാന്‍ സ്വപ്നങ്ങളുമായി വന്നിറങ്ങുംനവര്‍ക്കുള്ളതാണു മുംബൈ നഗരം. ആദ്യമായി മുംബൈയില്‍ ഞാന്‍ കണ്ട സിനിമ Whats your Rashee? പ്രീയങ്കാ ചോപ്രയുടെ 12 കഥാപാത്രങ്ങള്‍ ആവേശത്തോടെ കാണാനിരുന്ന എന്നെ അതിശയീപ്പിച്ചു കൊണ്ട് ദേശീയഗാനം മുഴങ്ങാന്‍ തുടങ്ങി. എഴുന്നേറ്റ് രാജ്യസ്നേഹത്തോടെ നെഞ്ചും വിരിച്ചു നില്‍ക്കുന്ന ജനക്കൂട്ടം. എന്നിലെ ഭാരതീയക്ക് തോന്നിയ സന്തോഷത്തിനു അളവില്ല. അഭിമാനപുരസ്സരം ഞാനും അവരില്‍ ഒരാളായി നിന്ന് എന്റെ നാടിനെ സ്തുതിച്ചു. ചെന്നൈയില്‍ വെച്ചു ഒരു സിനിമാക്ക് മുന്‍പ് ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ചുരുക്കം ചില വിദ്യാര്‍ഥികളല്ലാതെ ആരും തന്നെ ഒന്നു എഴുന്നേത്റത് കൂടിയില്ല എന്നത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു പോയി. ഇവിടെ ഏതു സിനിമകൊട്ടകയിലും ഏതു ഷോയ്ക്കും ഇതു നിശ്ചിതം. വിനൊദത്തിനു വന്നപ്പോഴും We love our nation എന്നു വിളിച്ചു പറയുന്ന ഒരു കൂട്ടം ജനത.
സ്വന്തമായി ഒരു സംസ്ക്കാരമില്ല മുംബൈക്ക്. പലടത്ത് നിന്ന് വന്ന മനുഷ്യരുടെ സംസ്കാരങ്ങള്‍ ലയിച്ചു ചേര്‍ന്നു അതില്‍ പാകത്തിനു western culture യോജിപ്പിച്ചാല്‍ മുംബൈ സംസ്ക്കാരം രൂപമായി. പക്ഷേ, ഇംഗ്ലീഷുകാരുടെ കൈയ്യും മനസ്സും തലച്ചോറും വാര്‍ത്തെടുത്ത ഈ മുംബൈ നഗരം ശെരിക്കും ഒരു സംഭവം തന്നെയാണ്.

No comments:
Post a Comment