Tuesday, April 21, 2020

Rays of Hope

Sans looking into my eyes,
they walked away,
betrothed to their fun,
confined to their selves.
Lives being squashed
between wrangles and mishaps,
succumbed in tiffs and evils.
still enticing.
Life is an onus,
jiffy to seek pleasures,.
But, the source of rays,
Reviving me every day,
The sparks stroked my soul
Opening my heart to show the way.
Be a cupid,
Build a Zion in Earth,

Dark heart

My heart is vacillating,
Vision is blurring,
Words are lost,
Smiles are shattered,
I am in great peril, darkness!
I see nothing,
My hand, lost its smoothness,
Mind, looking for peace,
Numbers, estimations,
Everywhere I went wrong,
and thereby hangs a tale,
reverting me to austere,
Oh lord!
whom can I put my trust?

Tomorrowland

I walked and walked through the prosaic woods
Path covered with withered leaves
Me, wading for my dream,s
Heart! cradle of my thoughts
"Sourire"
Towards the light awaits in tomorrow
Can my slow steps reach on time?
I was baffled looking in its eyes,
My lips are trembling,
I'm quivering in fear
"Don't"
It is my pining mind weaned to the world,
consoles me to stay here,
wallop the fate and
Begin for the future.

വിണ്ണിൽ നിന്നും

മഴയിന്നെൻ ജാലകങ്ങളിൽ
വെൺകണമായി ചില്ലിൽ മുത്തി,
കൃപയിൻ വിൺമഴയേ,
എന്മേൽ നീ പൊഴിയൂ...

പറുദീസയിൻ വർണം പേറി
ഉർവ്വിയിൻ നെഞ്ചിൽ നനവേകുവാൻ
നന്മയിൻ മുത്തുകൾ ചിന്നിയേ മണ്ണിന്
ജീവന്റെ വരദാനമേകൂ

വിടരുന്ന മൊട്ടിനെ പുണരും
ഹരിതാഭ തൂകും തളിർ പോൽ
എന്നെ തഴുകുമീ ആത്മനിറവിനാൽ
ഉണരുന്നു മമ മനദളങ്ങൾ 

മരീചിക തേടി

ആശകൾ നയിക്കുന്ന മർത്യജന്മത്തിനീ
പൃഥ്‌വിയിൽ വിലയെന്ത്?
ഹൃത്തുകൾ കീറിമുറിക്കുമീ മോഹ-
ഭംഗത്തിൻ വേദനയോ?
മുറിവിലൂടൊഴുകും നിണത്തിനാൽ വീണ്ടും
ആശകൾക്കു നിറം പകരുന്നവർ...
തളരുന്നവർക്കിനിയും ഊർജ്ജമേകാൻ
കഴിയുന്നവയ്‌ക്കെന്നാലും ചില
ഹൃദയങ്ങൾ നിലയ്ക്കുന്നു.
ദിനവും പ്രതീക്ഷകളുടെ ശവപ്പറമ്പിൽ,
മൺകൂനകളുയർന്നു കൊണ്ടേയിരുന്നു.
പൊട്ടിത്തകർന്ന മോഹച്ചെപ്പുകൾ പോ-
ലടർന്നു വീഴുന്നുവെങ്കിലും
സുന്ദരിപ്പൂക്കളാണെൻ മോഹങ്ങൾ...
മുൾച്ചെടികൾക്കിടയിൽ ഞെരുങ്ങിയും
വിടർന്നു പുഞ്ചിരി തൂകുന്നവർ...
സ്നേഹകണങ്ങളാൽ ഉണരുന്ന
പ്രത്യാശയിൻ പുതുപുലരി,
പാഴ്നിലത്തിലെ ശാദ്വലത പോൽ,
മരുഭൂവിലാശ്വാസ ജലബിന്ദു പോൽ,
അഭിലാഷത്തിന്റെ പുതുമ തേടിയീ
അവിരാമമൊഴുകുന്ന  ജീവയാത്ര...

Monday, April 20, 2020

സ്വം

എന്റെ കാലടികൾ വിണ്ടു കീറിയത് ഞാനറിഞ്ഞീലാ
മിഴിനീരെൻ കപോലങ്ങളിൽ ഉണങ്ങിയതുമറിഞ്ഞീലാ
വിയർപ്പു ചാലുകളെന്മേൽ കളിച്ചു
ഞാനെന്നെത്തന്നെ മറന്നു പോയി...

ഇനി ഞാനാരെന്ന ചോദ്യവും പേറി
കാകദൃഷ്ടികളുടെ മുനകളൊടിച്ചു
നഷ്ടമാകാത്തയെന്നിലെ എന്നെയും
ചുറ്റുമാ പരിഹാസച്ചിരികളെയും
മാറി മാറി ഞാൻ നോക്കി...

ഇനിയും തീരാത്ത പകലുകൾ ശപിച്ചു,
കൂട്ടിനായി വന്ന രാത്രികളെയോർത്തു,
ഇരുട്ടിനെ ഭയത്തോടെ ഓർത്തിരുന്നവൾ ഞാൻ
പ്രണയിക്കുന്നവയെ അന്ധമായി...

സ്വപ്നങ്ങളെ ഞാൻ നിരസിക്കു-
ന്നൊപ്പമോർമ്മകളെ തടുക്കുന്നു
അവയുടെ ചിതയിലെ തീയണയും മുൻപെൻ
നീർത്തുള്ളി ദൃഷ്ടിയെ മറയ്ക്കുന്നു...

സ്വന്തമല്ലെന്നറിഞ്ഞിട്ടും എന്റേതെന്നു
നിനച്ചു ഞാൻ മോഹിച്ചവയെ
ശിക്ഷയെ ചാട്ടവാർ പുളയുന്നു-
വെൻ മേനിയിൽ രാഗമഴ തൂകി
അടയാളങ്ങൾ പാകി...

മനസ്സിനു കടിഞ്ഞാൺ പലവട്ടമിട്ടുവെന്നാൽ
പൊട്ടിച്ചെറിഞ്ഞെൻ ചിന്തകൾ പിന്നെയും
ഉയിരിൽ കലർന്ന കനവുകൾ, നിനവുകളോ-
ടരുതെന്നു ഞാനെങ്ങനെ ചൊല്ലും?
അതെന്റേതല്ലേ!


ഒരു തീർത്ഥയാത്ര

മൗനം
ആഴമാർന്ന ഇരുട്ടിന്റെ മൗനം,
തടസ്സമില്ലാതെ എന്നെ
ഞാനറിയുന്ന ശൂന്യതയിൽ,
ഇന്നെനിക്കു വികാരങ്ങളില്ല
വിചാരങ്ങളുടെ പ്രകമ്പനവുമില്ല,
നിദ്രയുടെ സീമകൾ തേടിയീ യാത്രയിൽ,
അറിയുന്നുവെന്നോടുള്ളയാ തീവ്രമാം
സ്നേഹമലരിന്റെതാം അശ്രുപൂജ...
ഉണരാത്ത പകലുകളുടെ
ഉറങ്ങാത്ത രാവുകളുടെ
പഴകിയടരുന്ന തനിയാവർത്തനം,
കാണുകയില്ലിനിമേൽ - ഈ
ജന്മത്തിൻ തിരശീല വീഴ്‌കെ...

എന്റെ നെറുകയിലമരുന്നു ചുണ്ടുകൾ
വേദനയുടെ വിറയലോടെ...
കരുത്താർന്ന കൈകളെന്നെയെരിയുമാ
ചിതയിലേക്കെറിയവെ
ആദ്യമായറിഞ്ഞു ഞാൻ
അഗ്നിയുടെ പൊള്ളുന്ന സ്നേഹം,
മധുരമെന്നമ്മയെ പോലെ...
ചാരമായെന്റെ ശരീരമവരേതോ
പുണ്യഗംഗയിലേക്കൊഴുക്കി വിട്ടു
ഓളങ്ങളുടെ മടിയിൽ തഴുകി
സായൂജ്യം തേടിയൊരാത്മയാത്ര ...
തിരികെ വരാത്ത യാത്ര...

മൃതിയുടെ തണുത്ത സ്പര്ശത്തിൽ
തളർന്നു വീഴുന്ന ദേഹം,
ഉണരുന്നയെൻ ദേഹി...
ഭൂമിയുടെ സുന്ദരസ്മിതത്തിലലിയുന്നു
എന്റെ പ്രിയജനങ്ങൾ,

പുതിയ ലോകത്തിലെന്നത്തെയും പോലെ
വീണ്ടും ഞാൻ തനിയെ യാത്ര തുടരുന്നു....

തനിയാവർത്തനം

വീണ്ടും ഓർമ്മകളുടെ പ്രളയം,
മധുരകിരണങ്ങളുടെ ശോഭയിൽ വിടരുന്ന
മനതാരിൻ സുഗന്ധമെന്നുള്ളിൽ...
ഉണരുന്ന കണ്ണുകൾ വിടരുമ്പോൾ ചുറ്റും
നിറങ്ങൾ വാരിപ്പൂശിയ കോലങ്ങ-
ളെൻ മുന്നിൽ സംഹാരനൃത്തം ചെയ്യവേ,
ക്രോധവും ശാപവും എന്മേൽ പൊഴിക്കവേ,
എരിണികളുടെ ചാട്ടവാർ പുളയുന്ന നേരവും,
ഉയരുന്നയാന്തൽ ഉള്ളിലടക്കി ഞാൻ...
തിളയ്ക്കുന്ന ഹൃത്തിൻ പിടച്ചിലും പിന്നെയാ ,
പൊട്ടുന്നയസ്ഥികളുടെ നുറുങ്ങലും,
വിങ്ങും തലച്ചോറിൻ കരച്ചിലും,
ശവംതീനികളുടെ ഉത്സവമാണെന്നോ?
ദഹിച്ചെന്റെ ദേഹം, പൊത്തിയെൻ ചേതന,
കത്തുന്ന ചിതയിലെ നാളങ്ങൾ വഴി തെളിക്കട്ടെ,
ഞാനെന്റെ യാത്ര തുടരട്ടെ...
സുസ്മിതസുമങ്ങളുടെ വാതിൽക്കലേക്ക്...

വർഷം

വർഷമേഘങ്ങൾ...
കുളിരിന്റെ തുള്ളികളുമായി
മെയ്യ് തലോടുന്നവർ,
വിണ്ടു കീറിയ ഭൂമിയിൽ
പുതുമണ്ണിന്റെ ഗന്ധം വീണ്ടും...
അഭ്രപാളികളുടെ
കാത്തിരുന്ന ശുദ്ധികലശം...
ചീറിത്തറക്കുന്ന കിരണങ്ങളുടെ
മുനയൊടിച്ചൊരിക്കൽക്കൂടി,
ശീതസ്വപ്നമായി,
വാരിദങ്ങൾ...