Thursday, December 31, 2020

EARTH FOR ANIMALS TOO....

    Why humans are considered as the most superior creature in this Earth? The science says it is his upright posture, speaking ability and intelligence. Yes, right. Physically, these help the man to make use the resources of Earth for his convenient living. The mother earth has enormous resources that human intelligence cannot even think about.

    We are living in Anthropocene world, where humankind shifted the ecosystem. Animals are considered nuisances and are treated as something to be controlled in the human world. At the same time, some animal life grows in and adapt to human-dominated landscapes. These species are often considered inconvenient and many of them, dogs, cats and birds, are killed through cruel methods. And the result is lost life and irreparable damage to ecosystem. Human efforts to erase animals simply because they are considered a nuisance cannot be justified.

    I think People are afraid of bites from stray animals and the viral infections that may follow. And there was a social activist who cried for euthanizing all the stray dogs. He said the stray dogs should be destroyed. I have seen communities asking for stray cattle and cats to be poisoned so that they don't have to see them anymore. If your real problem is fear for infection, you may take a scientific initiative to vaccinate the stray animals, find them a shelter or get them adopted. How could you demand to kill a life just because a faction of people find them as nuisance. A dog or a cow, a crow or a dove, they have much to contribute in this ecosystem. Remember, when you are getting devoid of any species from their usual habitat, it will create an imbalance in the Earth. You will live and die in a few years, but the consequences will fall on your forthcoming generations.

    The wildlife is losing their place to live. This is because animals across land and water are being killed by humans for food in an unsustainable manner and their habitats and sources of food destroyed. India, where many animals and birds are portrayed as close ally to Gods or Gods themselves in her heritage, is treating them in a very weird way. The Bible says, the humans are created as the stewards to look after the Earth and its beings but we are butchering them instead.

    Then the question arises, is it right for a human to kill a chicken or goat or cow or any animal/bird and eat? Here comes the explanation; “Food chain” which is a linear sequence of organisms where nutrients and energy is transferred from one organism to the other. Humans can be primary or secondary consumers according to his consumption pattern. To balance the ecosystem and food chain, every bird/animal including human may kill or eat when there arises a feeling called ‘Hunger’. But we must realize something here, we, the humans are the only species in this world who kill/eat when there is no hunger too. Majorly we eat for Pleasure, just mere pleasure.

    The concern towards animals and birds should be created in every human, may be from his/her childhood. There is no difference between killing a human and an animal or a bird, because the bottom line is that a life is lost, a life is in pain. We are responsible to care for all animals and birds; viz; domesticated pets, stray animals, animals in zoos, or in the wild. They have the right to live in this Earth. Humans need to coexist with animals to safeguard ecosystem and food security. 


Live and let live... The Earth belongs to them too. 

Tuesday, April 21, 2020

Rays of Hope

Sans looking into my eyes,
they walked away,
betrothed to their fun,
confined to their selves.
Lives being squashed
between wrangles and mishaps,
succumbed in tiffs and evils.
still enticing.
Life is an onus,
jiffy to seek pleasures,.
But, the source of rays,
Reviving me every day,
The sparks stroked my soul
Opening my heart to show the way.
Be a cupid,
Build a Zion in Earth,

Dark heart

My heart is vacillating,
Vision is blurring,
Words are lost,
Smiles are shattered,
I am in great peril, darkness!
I see nothing,
My hand, lost its smoothness,
Mind, looking for peace,
Numbers, estimations,
Everywhere I went wrong,
and thereby hangs a tale,
reverting me to austere,
Oh lord!
whom can I put my trust?

Tomorrowland

I walked and walked through the prosaic woods
Path covered with withered leaves
Me, wading for my dream,s
Heart! cradle of my thoughts
"Sourire"
Towards the light awaits in tomorrow
Can my slow steps reach on time?
I was baffled looking in its eyes,
My lips are trembling,
I'm quivering in fear
"Don't"
It is my pining mind weaned to the world,
consoles me to stay here,
wallop the fate and
Begin for the future.

വിണ്ണിൽ നിന്നും

മഴയിന്നെൻ ജാലകങ്ങളിൽ
വെൺകണമായി ചില്ലിൽ മുത്തി,
കൃപയിൻ വിൺമഴയേ,
എന്മേൽ നീ പൊഴിയൂ...

പറുദീസയിൻ വർണം പേറി
ഉർവ്വിയിൻ നെഞ്ചിൽ നനവേകുവാൻ
നന്മയിൻ മുത്തുകൾ ചിന്നിയേ മണ്ണിന്
ജീവന്റെ വരദാനമേകൂ

വിടരുന്ന മൊട്ടിനെ പുണരും
ഹരിതാഭ തൂകും തളിർ പോൽ
എന്നെ തഴുകുമീ ആത്മനിറവിനാൽ
ഉണരുന്നു മമ മനദളങ്ങൾ 

മരീചിക തേടി

ആശകൾ നയിക്കുന്ന മർത്യജന്മത്തിനീ
പൃഥ്‌വിയിൽ വിലയെന്ത്?
ഹൃത്തുകൾ കീറിമുറിക്കുമീ മോഹ-
ഭംഗത്തിൻ വേദനയോ?
മുറിവിലൂടൊഴുകും നിണത്തിനാൽ വീണ്ടും
ആശകൾക്കു നിറം പകരുന്നവർ...
തളരുന്നവർക്കിനിയും ഊർജ്ജമേകാൻ
കഴിയുന്നവയ്‌ക്കെന്നാലും ചില
ഹൃദയങ്ങൾ നിലയ്ക്കുന്നു.
ദിനവും പ്രതീക്ഷകളുടെ ശവപ്പറമ്പിൽ,
മൺകൂനകളുയർന്നു കൊണ്ടേയിരുന്നു.
പൊട്ടിത്തകർന്ന മോഹച്ചെപ്പുകൾ പോ-
ലടർന്നു വീഴുന്നുവെങ്കിലും
സുന്ദരിപ്പൂക്കളാണെൻ മോഹങ്ങൾ...
മുൾച്ചെടികൾക്കിടയിൽ ഞെരുങ്ങിയും
വിടർന്നു പുഞ്ചിരി തൂകുന്നവർ...
സ്നേഹകണങ്ങളാൽ ഉണരുന്ന
പ്രത്യാശയിൻ പുതുപുലരി,
പാഴ്നിലത്തിലെ ശാദ്വലത പോൽ,
മരുഭൂവിലാശ്വാസ ജലബിന്ദു പോൽ,
അഭിലാഷത്തിന്റെ പുതുമ തേടിയീ
അവിരാമമൊഴുകുന്ന  ജീവയാത്ര...

Monday, April 20, 2020

സ്വം

എന്റെ കാലടികൾ വിണ്ടു കീറിയത് ഞാനറിഞ്ഞീലാ
മിഴിനീരെൻ കപോലങ്ങളിൽ ഉണങ്ങിയതുമറിഞ്ഞീലാ
വിയർപ്പു ചാലുകളെന്മേൽ കളിച്ചു
ഞാനെന്നെത്തന്നെ മറന്നു പോയി...

ഇനി ഞാനാരെന്ന ചോദ്യവും പേറി
കാകദൃഷ്ടികളുടെ മുനകളൊടിച്ചു
നഷ്ടമാകാത്തയെന്നിലെ എന്നെയും
ചുറ്റുമാ പരിഹാസച്ചിരികളെയും
മാറി മാറി ഞാൻ നോക്കി...

ഇനിയും തീരാത്ത പകലുകൾ ശപിച്ചു,
കൂട്ടിനായി വന്ന രാത്രികളെയോർത്തു,
ഇരുട്ടിനെ ഭയത്തോടെ ഓർത്തിരുന്നവൾ ഞാൻ
പ്രണയിക്കുന്നവയെ അന്ധമായി...

സ്വപ്നങ്ങളെ ഞാൻ നിരസിക്കു-
ന്നൊപ്പമോർമ്മകളെ തടുക്കുന്നു
അവയുടെ ചിതയിലെ തീയണയും മുൻപെൻ
നീർത്തുള്ളി ദൃഷ്ടിയെ മറയ്ക്കുന്നു...

സ്വന്തമല്ലെന്നറിഞ്ഞിട്ടും എന്റേതെന്നു
നിനച്ചു ഞാൻ മോഹിച്ചവയെ
ശിക്ഷയെ ചാട്ടവാർ പുളയുന്നു-
വെൻ മേനിയിൽ രാഗമഴ തൂകി
അടയാളങ്ങൾ പാകി...

മനസ്സിനു കടിഞ്ഞാൺ പലവട്ടമിട്ടുവെന്നാൽ
പൊട്ടിച്ചെറിഞ്ഞെൻ ചിന്തകൾ പിന്നെയും
ഉയിരിൽ കലർന്ന കനവുകൾ, നിനവുകളോ-
ടരുതെന്നു ഞാനെങ്ങനെ ചൊല്ലും?
അതെന്റേതല്ലേ!


ഒരു തീർത്ഥയാത്ര

മൗനം
ആഴമാർന്ന ഇരുട്ടിന്റെ മൗനം,
തടസ്സമില്ലാതെ എന്നെ
ഞാനറിയുന്ന ശൂന്യതയിൽ,
ഇന്നെനിക്കു വികാരങ്ങളില്ല
വിചാരങ്ങളുടെ പ്രകമ്പനവുമില്ല,
നിദ്രയുടെ സീമകൾ തേടിയീ യാത്രയിൽ,
അറിയുന്നുവെന്നോടുള്ളയാ തീവ്രമാം
സ്നേഹമലരിന്റെതാം അശ്രുപൂജ...
ഉണരാത്ത പകലുകളുടെ
ഉറങ്ങാത്ത രാവുകളുടെ
പഴകിയടരുന്ന തനിയാവർത്തനം,
കാണുകയില്ലിനിമേൽ - ഈ
ജന്മത്തിൻ തിരശീല വീഴ്‌കെ...

എന്റെ നെറുകയിലമരുന്നു ചുണ്ടുകൾ
വേദനയുടെ വിറയലോടെ...
കരുത്താർന്ന കൈകളെന്നെയെരിയുമാ
ചിതയിലേക്കെറിയവെ
ആദ്യമായറിഞ്ഞു ഞാൻ
അഗ്നിയുടെ പൊള്ളുന്ന സ്നേഹം,
മധുരമെന്നമ്മയെ പോലെ...
ചാരമായെന്റെ ശരീരമവരേതോ
പുണ്യഗംഗയിലേക്കൊഴുക്കി വിട്ടു
ഓളങ്ങളുടെ മടിയിൽ തഴുകി
സായൂജ്യം തേടിയൊരാത്മയാത്ര ...
തിരികെ വരാത്ത യാത്ര...

മൃതിയുടെ തണുത്ത സ്പര്ശത്തിൽ
തളർന്നു വീഴുന്ന ദേഹം,
ഉണരുന്നയെൻ ദേഹി...
ഭൂമിയുടെ സുന്ദരസ്മിതത്തിലലിയുന്നു
എന്റെ പ്രിയജനങ്ങൾ,

പുതിയ ലോകത്തിലെന്നത്തെയും പോലെ
വീണ്ടും ഞാൻ തനിയെ യാത്ര തുടരുന്നു....

തനിയാവർത്തനം

വീണ്ടും ഓർമ്മകളുടെ പ്രളയം,
മധുരകിരണങ്ങളുടെ ശോഭയിൽ വിടരുന്ന
മനതാരിൻ സുഗന്ധമെന്നുള്ളിൽ...
ഉണരുന്ന കണ്ണുകൾ വിടരുമ്പോൾ ചുറ്റും
നിറങ്ങൾ വാരിപ്പൂശിയ കോലങ്ങ-
ളെൻ മുന്നിൽ സംഹാരനൃത്തം ചെയ്യവേ,
ക്രോധവും ശാപവും എന്മേൽ പൊഴിക്കവേ,
എരിണികളുടെ ചാട്ടവാർ പുളയുന്ന നേരവും,
ഉയരുന്നയാന്തൽ ഉള്ളിലടക്കി ഞാൻ...
തിളയ്ക്കുന്ന ഹൃത്തിൻ പിടച്ചിലും പിന്നെയാ ,
പൊട്ടുന്നയസ്ഥികളുടെ നുറുങ്ങലും,
വിങ്ങും തലച്ചോറിൻ കരച്ചിലും,
ശവംതീനികളുടെ ഉത്സവമാണെന്നോ?
ദഹിച്ചെന്റെ ദേഹം, പൊത്തിയെൻ ചേതന,
കത്തുന്ന ചിതയിലെ നാളങ്ങൾ വഴി തെളിക്കട്ടെ,
ഞാനെന്റെ യാത്ര തുടരട്ടെ...
സുസ്മിതസുമങ്ങളുടെ വാതിൽക്കലേക്ക്...

വർഷം

വർഷമേഘങ്ങൾ...
കുളിരിന്റെ തുള്ളികളുമായി
മെയ്യ് തലോടുന്നവർ,
വിണ്ടു കീറിയ ഭൂമിയിൽ
പുതുമണ്ണിന്റെ ഗന്ധം വീണ്ടും...
അഭ്രപാളികളുടെ
കാത്തിരുന്ന ശുദ്ധികലശം...
ചീറിത്തറക്കുന്ന കിരണങ്ങളുടെ
മുനയൊടിച്ചൊരിക്കൽക്കൂടി,
ശീതസ്വപ്നമായി,
വാരിദങ്ങൾ...

Wednesday, March 18, 2020

ഗോളാന്തര വ്യാധി

  പ്രളയവും കൊടുങ്കാറ്റും തീച്ചൂടും കഴിഞ്ഞു നമ്മളെ പുണരുകയായി ഒരു പുത്തൻ പകർച്ച വ്യാധി... നിശബ്ദമായി, ഒരുപാടു പേരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി... 
കൊറോണ--- എന്തെങ്കിലും സിനിമ നടിയുടെ പേരല്ല...  കോവിഡ് 19 എന്ന പുതിയ രോഗം സമ്മാനിക്കുന്ന സുന്ദരനായ വൈറസ് ആണ്...

 ഈ കുഞ്ഞൻ കഴിഞ്ഞ കുറെ നാളുകളായി ലോകത്തെ കീഴ്മേൽ മരിച്ച ശക്തനാണ്... കല്ലും കവിണയും അമ്പും വില്ലും വാളും തോക്കും പീരങ്കിയും,  സർവ്വ ആയുധങ്ങളും തോറ്റു തുന്നം പാടിക്കഴിഞ്ഞു.... സൃഷ്ടികളിലെ പരമമായ പദം അലങ്കരിക്കുന്ന സർവായുധനായ, പരമാധികാരിയായ അജയ്യനായ മനുഷ്യൻ തല കുനിച്ചതു അദൃശ്യനായ കൊറോണക്കുട്ടന് മുന്നിൽ... എന്തൊരു പരാജയം അല്ലെ...

 എന്നാൽ പിന്നെ നമുക്കു ഈ കുഞ്ഞനോട് ഒന്ന് പൊരുതിയാലോ എന്ന് വിചാരിച്ചു സർവ രാജ്യങ്ങളും കച്ചയും മുറുക്കി ഇറങ്ങിയപ്പോൾ, അവൻ വ്യത്യസ്തമായ വഴികളിൽ കൂടി വീണ്ടും ആക്രമണം അഴിച്ചു വിട്ടു.

 അപ്പോൾ വന്നിറങ്ങിയ സ്വദേശിയേയും, പ്രവാസിയെയും, വിദേശിയെയും സംശയം നിറഞ്ഞ കണ്ണോടെ മാത്രം നോക്കാൻ തുടങ്ങി, അവർക്കു മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. രോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും, എല്ലാരേയും സന്ദേഹപ്പെടാൻ ആരംഭിച്ചു. ബന്ധിക്കപ്പെടാൻ സ്വയം ശ്രമിക്കാതെ മറ്റുള്ളവരെ ബന്ധിക്കാൻ ഇറങ്ങി പുറപ്പെട്ടു. സ്വന്തം വായും മൂക്കും പൊത്താതെ, മറ്റുള്ളവരെ മുഖം മൂടാൻ പഠിപ്പിക്കാൻ ഇറങ്ങി. ആരെയും സ്പർശിക്കാതെ നടക്കാൻ, ആരുടേയും ശ്വാസം എന്റെ മേലെ പതിക്കാതെ ഇരിക്കാൻ, ആവേശം ഉണർന്നു. കൈകൾ നിമിഷങ്ങളുടെ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ചു തുടച്ചു കൊണ്ടേയിരിക്കുന്നു. 

 ഇങ്ങനെ ഞാൻ, എന്റേത്, എന്നതിലേക്ക് ഒതുങ്ങുമ്പോൾ എല്ലാവരിലേക്കും എത്തുന്ന ചിലരെ കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ? ഡോക്ടർമാർ, നേഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, സർക്കാർ അധികാരികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സ്വയം ക്വാറന്റൈൻ അവസ്ഥയിലേക്ക് പോകുന്നവർ... 

 ഇവരുടെ ചിന്തകളിലേക്ക് വെറുതെ ഒന്ന് എത്തി നോക്കാനെങ്കിലും മെനക്കെടാറുണ്ടോ?... ഇവരൊക്കെ നമ്മുടെ രക്ഷകർ ആണ്. ചിന്തിക്കണം, നോക്കണം. പ്രബുദ്ധർ എന്ന് അവകാശപ്പെടുമ്പോൾ അത് അഹം എന്നതിലേക്ക് ഉൾവലിയുന്നതല്ല, മറിച്ചു  നിർദേശങ്ങൾ പാലിക്കുകയും, സഹജീവികളോടും, ഭൂമിയോടും കടമയോടെ പെരുമാറുകയും ചെയ്യുകയും അല്ലേ? 

 ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, സംശയത്തിന്റെ പേരിൽ സഹജീവികളെ അകറ്റി നിർത്താതെയിരിക്കുക. നമ്മളെ പോലെ സ്വപ്‌നങ്ങൾ കാണുന്നവരാണ് എല്ലാവരും; സ്വപ്‌നങ്ങൾ നയിക്കുന്ന വഴിയേ പോകുന്നവർ.  നാളെ ഈ അവസ്ഥ നമുക്കും വന്നു കൂടായ്കയില്ല. കാരണം ഈ ഭൂമിക്കു എല്ലാവരും ഒരേ പോലെയാണ്, അതെ പോലെ   കുഞ്ഞൻ വൈറസിനും... ഇതിൽ നമുക്കു മാത്രമായി മരണവുമില്ല ജീവിതവുമില്ല...  

 ദേവാലയങ്ങളും അടച്ചിരിക്കുന്നു. ആയിരിക്കുന്ന ഇടങ്ങളിൽ ഈ ലോകത്തിനു വേണ്ടി ഒരു മനസ്സോടെ പ്രാർത്ഥിക്കാം...