Friday, March 2, 2012

6D സിനിമ

6D സിനിമ... ഇതെന്താപ്പാ? എന്തൊക്കെ D- കണ്ടിരിക്കുന്നു? 3D- കുട്ടിച്ചാത്തന്‍ പിന്നെ animation സിനിമയൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ 6D കേട്ടിട്ട് തന്നെയില്ല.
ശെരി, എന്നാ പിന്നെ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം...
കൊച്ചിയില്‍ ക്ലാസ്സിന്റെ കാര്യം അന്വേഷിക്കാന്‍ പോയ ഞാന്‍ നുക്ളിയാസ് മാളിലേക്ക് എന്റെ സുഹൃത്തിനാല്‍ ആകര്‍ഷിക്കപ്പെട്ടു പോയി... കൌണ്ടറില്‍ ചെന്നപ്പോള് എന്റെ ഹൃദയം തകര്‍ന്നു പോയി. ഇരുപതു മിനിറ്റിലും ഒരു ഷോ ഉണ്ട്, ടിക്കറ്റ്‌ കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പ്... കാരണം വിരലില്‍ എന്ണാവുന്നത്ര ആള്‍ക്കള്‍ പോലും ഇല്ല മേല്‍പ്പറഞ്ഞ മഹാസംഭവം കാണാന്‍.
എന്റെ ഈശോയെ... ഇതിപ്പോള്‍ എന്തരാകുവോ എന്തോ!
അവസാനം ഞാന്‍ കാത്തിരുന്ന മുഹൂര്‍ത്തം വന്നു ചേര്ന്നു. ഹാളിലേക്ക് കേറിയ എന്റെ ദുര്‍ബല ഹൃദയം വീണ്ടും തകര്‍ന്നു. പണ്ട് കോളേജില്‍ സെമിനാരെടുക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന പോലത്തെ ഒരു എല്‍ സി ഡി സ്ക്രീന്‍. അത് കാണത്തക്ക വിധത്തില്‍ ഒരു ഇരുപത്തഞ്ചു കസേരകള്‍. എന്താണാവോ നടക്കാന്‍ പോണത്?
ഒരാള്‍ വന്നു എല്ലാര്ക്കും ഒരു കണ്ണട തന്നു. ഓരോ ചില്ലിലൂടെയും ഓരോ കാഴ്ചയാണ് അതില്‍. ആ കണ്ണടയിലൂടെയാണ് സിനിമ കാണേണ്ടതത്രേ... കാശു പോയിന്നു ഞാന്‍ ഉറപ്പിച്ചു, ഗോവിന്ദ ഗോവിന്ദ...
അങ്ങനെ മുറിയില്‍ ഇരുട്ടായി, സിനിമ തുടങ്ങി.
"Coast rider "... എന്റമ്മേ, സംഭവം ഞാന്‍ വിചാരിച്ച പോലെയല്ല. ശെരിക്കും
Coast rider
ല്‍ യാത്ര ചെയ്യുന്ന എഫ്ഫെക്റ്റ്‌ ആയിരുന്നു. ശബ്ദം, കാഴ്ച ഇതൊന്നും കൂടാതെ ചലനം, ഗന്ധം, സ്പര്‍ശം ഇതെല്ലാം അനുഭവിച്ചു ഒരു കിടിലന്‍ വിനോദയാത്ര തന്നെയായിരുന്നു അത്...

യാത്രക്കിടയില്‍ വെള്ളത്തുള്ളികള്‍ തെറിച്ചു ദേഹത്ത് പതിക്കുന്നു , വണ്ടി തിരിയുന്നതും തടസ്സങ്ങളെ ഇടിച്ചു നീക്കുന്നതും അറിയുന്നു, ഹോ! എങ്ങനെയാ വിവരിക്കുക... ഇത് അനുഭവിച്ചു തന്നെ അറിയണം... പതിനഞ്ചു മിനിറ്റ് യാത്ര...
യാത്ര തീര്‍ന്ന ഉടനെ അടുത്ത സിനിമ തുടങ്ങി.
"The Haunted Raceway " പ്രേതങ്ങള്‍, സര്‍പ്പങ്ങള്‍, അഗ്നി ഗോളങ്ങള്‍, അങ്ങനെ ആകെ ഒരു പേടിപ്പിക്കുന്ന അന്തരീക്ഷം... സംഭവം കൊള്ളാം കേട്ടോ.

ഞാന്‍ നന്നായി രസിച്ചു കണ്ടു.
ഇന്ത്യയില്‍ ആദ്യമാണ് ഈ സംരംഭം. ഒരു സാമ്പിള്‍ ആണിത്. വരാനിരിക്കുന്ന പുതിയ വിവരവിപ്ലവങ്ങളുടെ ആദ്യ യാത്ര...

No comments:

Post a Comment