നാളുകളായി നീ അടക്കി വെച്ചതെല്ലാം 
ഒരു നനുത്ത മഴ പോലെ,
ഒരിളം കാറ്റ് പോലെ, 
എന്നിലേക്ക് പകര്‍ന്നു... 
വിസ്മയത്തോടെ എന്റെ മിഴികള്‍
നിന്റെ മിഴികളെ പുണര്‍ന്നു,
നൊടികള്‍ നിമിഷത്തിനും
നിമിഷങ്ങള്‍ മണികള്‍ക്കും വഴി മാറി,
നമ്മുടെ അറിവില്ലാതെ...
മിഴികളിലെ നനവ് ...
വേദനയോടെ ഓര്‍മിപ്പിച്ചത് 
വരാനുള്ള അകല്ച്ചയാണോ?
സ്വാര്‍ഥതയോടെ സ്നേഹിക്കാന്‍ 
സ്വപ്‌നങ്ങള്‍  എന്നോട് പറഞ്ഞു...
പക്ഷെ...
ചില സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളായി തന്നെ 
അവശേഷിച്ചോട്ടെ... 
ഇനിയുള്ള ജന്മം ഒന്നാവാന്‍ 
ഈ ജന്മം നാം പിരിഞ്ഞു തന്നെയാകണം... 
 
No comments:
Post a Comment