Monday, April 20, 2020

തനിയാവർത്തനം

വീണ്ടും ഓർമ്മകളുടെ പ്രളയം,
മധുരകിരണങ്ങളുടെ ശോഭയിൽ വിടരുന്ന
മനതാരിൻ സുഗന്ധമെന്നുള്ളിൽ...
ഉണരുന്ന കണ്ണുകൾ വിടരുമ്പോൾ ചുറ്റും
നിറങ്ങൾ വാരിപ്പൂശിയ കോലങ്ങ-
ളെൻ മുന്നിൽ സംഹാരനൃത്തം ചെയ്യവേ,
ക്രോധവും ശാപവും എന്മേൽ പൊഴിക്കവേ,
എരിണികളുടെ ചാട്ടവാർ പുളയുന്ന നേരവും,
ഉയരുന്നയാന്തൽ ഉള്ളിലടക്കി ഞാൻ...
തിളയ്ക്കുന്ന ഹൃത്തിൻ പിടച്ചിലും പിന്നെയാ ,
പൊട്ടുന്നയസ്ഥികളുടെ നുറുങ്ങലും,
വിങ്ങും തലച്ചോറിൻ കരച്ചിലും,
ശവംതീനികളുടെ ഉത്സവമാണെന്നോ?
ദഹിച്ചെന്റെ ദേഹം, പൊത്തിയെൻ ചേതന,
കത്തുന്ന ചിതയിലെ നാളങ്ങൾ വഴി തെളിക്കട്ടെ,
ഞാനെന്റെ യാത്ര തുടരട്ടെ...
സുസ്മിതസുമങ്ങളുടെ വാതിൽക്കലേക്ക്...

No comments:

Post a Comment